വിവാഹാലോചനയിൽ നിന്ന് പിന്മാറി; വീട് കയറി ആക്രമണം നടത്തി യുവാവ്

Jaihind Webdesk
Saturday, April 20, 2024

ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്‍റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ വണ്ടാനം കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്‍ റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.