പാര്‍ലമെന്റില്‍ യു.ഡി.എഫ് എം.പിമാര്‍ക്കൊപ്പം നില്‍ക്കും: എ.എം. ആരിഫ്

Jaihind Webdesk
Wednesday, May 29, 2019

കൊല്ലം: പാര്‍ലമെന്റില്‍ പൊതുവായപ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ് എം.പിമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആലപ്പുഴയിലെ നിയുക്ത എം.പി എ.എം. ആരിഫ്. രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അദ്ഭുതം കാട്ടാനൊന്നും സാധിക്കില്ല. സി.പി.എം അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്നും ആരിഫ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനായില്ല. ജനങ്ങളോട് എന്തുപറയണമെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതില്‍ ഇടതുമുന്നണിക്ക് വീഴ്ചപറ്റി -ആരിഫ് പറഞ്ഞു.