മാധ്യമ പ്രവർത്തകൻ ശിവദാസന് മതിയായ സുരക്ഷ നൽകണം; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Saturday, June 11, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയതിന്‍റെ പേരിൽ ഭീഷണി നേരിടുന്ന കണ്ണൂരിലെ മാധ്യമപ്രവർത്തകർ ശിവദാസൻ കരിപ്പാലിന് മതിയായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ബന്ധുവാണ് ഭീഷണിക്ക് പിന്നിലെന്ന ആരോപണം വളരെ ഗൗരവതരമാണ്. ഇക്കാര്യം അന്വേഷിക്കുന്ന കാര്യത്തിൽ ലോക്കൽ പോലീസ് ശുഷ്കാന്തി കാട്ടുന്നില്ല. ഭീഷണി ഉള്ള സ്ഥിതിക്ക് ശിവദാസന് മതിയായ സുരക്ഷ ഒരുക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.