പതിന്മടങ്ങ് ശക്തിയോടെ തന്‍റെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, July 4, 2019

rahul-gandhi-meet

ബി.ജെ.പി ആർ എസ്.എസിനും എതിരെ ഉള്ള തന്‍റെ പോരാട്ടം പതിന്മടങ്ങ് ശക്തിയോടെ തുടരുമെന്ന് രാഹുൽ ഗാന്ധി. പാവങ്ങൾക്കും കർഷകർക്കുമൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ബിജെപിക്കും ആർഎസ്എസിനുമെതിരെ പോരാടിയ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി മുംബൈയിൽ പറഞ്ഞു.

പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ വധവുമായി ആർ.എസ്.എസിനെയും ബി.ജെ.പിയെയും ബന്ധപ്പെടുത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടകേസിൽ മുംബൈ മസഗോൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്നു രാഹുൽ ഗാന്ധി. കേസിൽ കോടതി അദദേഹത്തിന് ജാമ്യം അനുവദിച്ചു.

പാവങ്ങൾക്കും കർഷകർക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ പോരാടിയ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഇക്കാര്യത്തിൽ സന്തോഷം ഉണ്ട്. ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുൽ വ്യക്തമാക്കി.

2017ലാണ് മാദ്ധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വീടിനു മുന്നിൽ വെടിയേറ്റ് മരിക്കുന്നത്. ബി.ജെ.പിയുടെയോ ആർ.എസ്.എസിന്‍റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്, എന്നായിരുന്നു രാഹുൽ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടർന്ന് പ്രതികരിച്ചത് ഇതിന് എതിരെ ആർ.എസ്.എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷി 2017ലാണ് രാഹുൽ ഗാന്ധിക്കും സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരേ മാനനഷ്ടത്തിന് കേസ് നൽകിയത്. വ്യക്തികൾ നടത്തുന്ന പരമാർശത്തിൽ പാർട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സി.പി.എമ്മിനെതിരേയുമുള്ള ഹർജി കോടതി തള്ളിയിരുന്നു