ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപിച്ചതിൽ സന്തോഷം, അവ്യക്തത ഉണ്ട്; പ്രക്ഷോഭം തുടരുമെന്ന് അഡ്വ. അനില്‍ ബോസ്

Jaihind News Bureau
Monday, June 29, 2020

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്‌ പദ്ധതി പുനഃസ്ഥാപിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ എ.ഐ.സി.സി. കോര്‍ഡിനേറ്റര്‍ അഡ്വ.അനില്‍ബോസ്‌ പറഞ്ഞു. 69.47 കോടിരൂപയുടെ പദ്ധതിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്ഘാടനശേഷം റദ്ദു ചെയ്തത്‌.

ഇതിനെതിരെ എസ്‌.എന്‍.ഡി.പി യോഗസ്ഥാപക സ്ഥലമായ കുട്ടനാട്ടിലെ നീലംപേരുരില്‍ നടന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്ക്‌ അദ്ദേഹം കത്ത്‌ നല്‍കി കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മറ്റിയംഗം എ.കെ ആന്റണിയും പദ്ധതി പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സമരത്തെ അഭിവാദ്യം ചെയ്തിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്‌, അടൂര്‍ പ്രകാശ് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍ തുടങ്ങി നേതാക്കള്‍ സമരത്തില്‍ അണിചേര്‍ന്നിരുന്നു.

ശിവഗിരി പദ്ധതി പുനഃസ്ഥാപിച്ചെങ്കിലും മറ്റ്‌ 133 ദേവാലയങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച്‌ ഇപ്പോഴും അവ്യ ക്തതയുണ്ടെന്നും ഇതു പുന:സ്ഥാപിക്കും വരെ പ്രക്ഷോദം തുടരുമെന്നും അഡ്വ.അനില്‍ ബോസ്‌ പറഞ്ഞു.

teevandi enkile ennodu para