വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഗുരുദേവന്‍ പോരാടിയ അതേ പാതയിലാണ് താനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനാണ് പ്രധാനം. ശ്രീനാരായണ ദര്‍ശനത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിലകൊള്ളുമെന്നും, ഒരു ശ്രീനാരായണീയനായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തറയിലും പറവൂരിലുമായി നടന്ന എസ്.എന്‍.ഡി.പി. പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.