രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉറച്ചു നില്‍ക്കും : നവ്‌ജ്യോത് സിങ് സിദ്ദു

Jaihind Webdesk
Saturday, October 2, 2021


ചണ്ഡീഗഢ് : പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂലശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊർജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത്(ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും- സിദ്ദു ട്വീറ്റ് ചെയ്തു.

Will uphold principles of Gandhi Ji & Shastri Ji … Post or No Post will stand by @RahulGandhi & @priyankagandhi ! Let all negative forces try to defeat me, but with every ounce of positive energy will make Punjab win, Punjabiyat (Universal Brotherhood) win & every punjabi win !! pic.twitter.com/6r4pYte06E
— Navjot Singh Sidhu (@sherryontopp) October 2, 2021