‘സഭയിൽ നിന്ന് പുറത്താക്കും’; ഏകീകൃത കുർബാനയില്‍ വൈദികര്‍ക്ക് അന്ത്യശാസനം

Jaihind Webdesk
Monday, June 10, 2024

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനം നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ്. ജൂലൈ മൂന്നിന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്നും പുറത്താക്കുമെന്നും സിറോ മലബാർ സഭ’. ഉത്തരവ് പാലിക്കാത്ത വൈദികർക്ക് പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും വിലക്കേർപ്പെടുത്തുമെന്നും സഭ അറിയിച്ചു.

എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ സിനഡിന് മുമ്പ് സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.