മോദിയും പിണറായിയും ഒരേ സ്കൂള്‍; അമിത് ഷായുടെ പ്രസംഗം അന്വേഷിക്കുമോ?: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, March 20, 2023

 

കോഴിക്കോട്: പേടിയുടെ ലോകത്തേക്കാണ് രാജ്യത്തെ കേന്ദ്ര സർക്കാർ കൊണ്ടു പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സത്യം വിളിച്ചു പറഞ്ഞാൽ അവരെ കേന്ദ്രം, അന്വേഷണ ഏജൻസികൾ വഴി ജയിൽ കാണിക്കുകയാണ്. കശ്മീരിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോൾ പോലീസ് അന്വേഷിക്കാൻ കാരണം നരേന്ദ്ര മോദിയെ അടിമുടി ഉലക്കുന്ന പ്രശ്നം പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതിന്‍റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ 23 മാനനഷ്ട കേസുകൾ രാജ്യത്ത് പലഭാഗങ്ങളിലുമായി എതിരാളികൾ നൽകിയിട്ടുണ്ട്. കശ്മീർ പ്രസംഗത്തിന്‍റെ പേരിൽ പോലീസിനെ അയച്ചവർ മേഘാലയയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിനെതിരെ അന്വേഷിക്കാൻ തയാറാണോ എന്നും കെ.സി വേണുഗോപാൽ ചോദിച്ചു. നരേന്ദ്ര മോദിയും പിണറായിയും ഒരേ സ്കൂളിലാണ് പഠിക്കുന്നതെന്നും കെ.സി വേണുഗോപാൽ മുക്കത്ത് യുഡിഎഫ് പൊതുസമ്മേളനത്തിൽ പറഞ്ഞു.