വയനാട്: വയനാട്ടിലെ വന്യ ജീവി ആക്രമണം വിഷയം പാർലിമെന്‍റിൽ ഉന്നയിച്ചതാണെന്നും ഇനിയും ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുംകൂടുതൽ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ഏറനാട് യുഡിഎഫ് ബൂത്ത് തല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
വയനാട്ടുകാർ വന്യജീവി ആക്രമണ ഭയത്തിലാണ് ജീവിക്കുന്നത്. ഇത് സങ്കീർണമായ സാഹചര്യമാണ്. വന്യജീവി ആക്രമണം തടയുന്നതിനുള്ള മാർഗങ്ങൾക്ക് വേണ്ടി കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുംകൂടുതൽ ഫണ്ട് ആവശ്യമാണ്. വിഷയത്തിൽ പാർലമെന്‍റിൽ ഇനിയും സമ്മർദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധിപറഞ്ഞു.
ഏറനാട് നിയമസഭാ മണ്ഡലത്തിലെ ബൂത്ത് തല നേതൃയോഗത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുത്തു. ലോക് സഭാ തെരഞെടുപ്പിൽ വയനാട്ടിൽ നിന്നും തന്‍റെ മികച്ച വിജയത്തിനുവേണ്ടി പ്രവർത്തിച്ച ബൂത്ത് തലം മുതൽക്കുള്ള യു ഡി എഫ് – നേതാക്കളെ നേരിൽ കണ്ട് നന്ദി അറിയിക്കുകയും തുടർ പ്രവർത്തനങ്ങൾ അവരുമായി പ്രിയങ്കഗാന്ധി പങ്കുവക്കുകയും ചെയ്തു. രാഷ്ട്രീയകാര്യസമിതി അംഗം എ.പി അനിൽകുമാർ എം.എല്‍.എ , ഡി.സി.സി പ്രസി. Ad VS ജോയ്, പി കെ ബഷീർ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു. നാളെ വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ ബൂത്ത് തല നേതൃയോഗങ്ങളിലും പ്രിയങ്കാ ശാന്ധി പങ്കെടുക്കും.