ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്ക്ക് ഒപ്പമുള്ള മോഴ; തുരത്തി ആർആർടി സംഘം

Jaihind Webdesk
Wednesday, February 14, 2024

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞ് ബേലൂര്‍ മഖ്‌നയ്ക്ക് ഒപ്പമുള്ള മോഴയാന. ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കൂടെയുള്ള മോഴയാന വനംവകുപ്പ് സംഘത്തിന് നേരെ തിരിഞ്ഞത്. ബാവലി വനമേഖലയില്‍ വെച്ചായിരുന്നു സംഭവം. തുടർന്ന് ആർആർടി സംഘം വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ തുരത്തിയത്.

ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. മണ്ണുണ്ടി വനമേഖലയിൽ നിന്ന് ഇന്നലെ രാത്രി കർണാടകയിലെ നാഗർഹോള വനത്തിലേക്ക് നീങ്ങിയ ബേലൂർ മഗ്ന, തിരിച്ച് കേരള വനമേഖലയിലേക്ക് തന്നെ എത്തിയിട്ടുണ്ട്. നിലവിൽ ബാവലി വനമേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.