നിലമ്പൂര്‍ പെരുമ്പത്തൂര്‍ തീക്കടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടം. പെരുമ്പത്തൂര്‍ തീക്കടി സ്വദേശി മുല്ലേരി സുബ്രഹ്‌മണ്യന്റെ കൃഷിയിടത്തില്‍ അതിക്രമിച്ചു കടന്ന കാട്ടാന ഏകദേശം അഞ്ഞൂറോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വൈകി എത്തിയ ഒറ്റയാനാണ് നാശനഷ്ടം വരുത്തിയത്. പന്തീരായിരം വനത്തില്‍ നിന്ന് കാഞ്ഞിരപ്പുഴ കടന്ന് എത്തിയ ചുള്ളി കൊമ്പനാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തിന് സംരക്ഷണമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന അകത്തുകടന്നത്.
വലിയ സാമ്പത്തിക നഷ്ടമാണ് ഈ ആക്രമണത്തിലൂടെ കര്‍ഷകന് ഉണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെ കാട്ടാന കൃഷിസ്ഥലത്ത് നിന്ന് തിരികെ കാട് കയറിയെങ്കിലും പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.