തമിഴ്നാട് നീലഗിരി ഗൂഡല്ലൂര്‍ നഗരത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രി ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന് നിരവധി വാഹനങ്ങള്‍ നശിപ്പിച്ചിരുന്നു.
രാത്രിയോടെ നാട്ടുകാര്‍ കാട്ടാനയെ കാടുകളിലേക്ക് തുരത്തിയെങ്കിലും, രാവിലെ വീണ്ടും തിരികെ എത്തുകയായിരുന്നു. കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.