കണ്ണൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jaihind Webdesk
Saturday, May 11, 2024

 

കണ്ണൂർ: കണ്ണൂർ ആറളത്ത്  വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ആറളം ഫാമില്‍ വെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുത്തത്.  ആനയെ തുരത്തുന്നതിനിടെ ജീപ്പിൽ സഞ്ചരിച്ചിരുന്ന സംഘത്തിന് നേരെ ആന തിരിഞ്ഞ് ഓടുകയായിരുന്നു.

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാതോടെയാണ്  ആനകളെ കാട്ടിലേക്ക് തുരുത്തുന്നാന്‍ വനം വകുപ്പ് സംഘം രംഗത്തിറങ്ങിയത്. ഇരിട്ടി ഡെപ്യൂട്ടറി റെയിഞ്ചർ കെ ജിജിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, ഡ്രൈവർ അഭിജിത്ത് എന്നിവർക്ക് നേരെയാണ് ആനയും കുട്ടിയും പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് ഫാം ആറാം ബ്ലോക്കിലായിരുന്നു സംഭവം.