കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

Jaihind Webdesk
Friday, April 12, 2024

 

എറണാകുളം: കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണു. ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. വനം വകുപ്പും പോലീസും നാട്ടുകാര്യം ചേർന്ന് ആനയെ കിണറ്റിന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊമ്പനാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണത്. കിണറിന്‍റെ വശം ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്.