വയനാട്ടില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു; തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു

Jaihind Webdesk
Monday, January 1, 2024

വയനാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലിനാണ് ദേശീയപാത 766-ൽ മുത്തങ്ങക്കടുത്ത കല്ലൂർ – 67 ന് സമീപം കാട്ടാനയെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്.

അപകടത്തിന് ശേഷം തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.