വയനാട്ടിൽ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

Saturday, May 4, 2024

വയനാട്: വയനാട് നെയ്ക്കുപ്പയിൽ കാട്ടാന റോഡരികിൽ നിർത്തിയിട്ട  കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ അജേഷിന്‍റെ വാഹനങ്ങളാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ട കാറിന്‍റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിന്‍റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളും ഉണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തി.