ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

Jaihind Webdesk
Friday, March 15, 2024

ഗൂഡല്ലൂര്‍:  കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മരണം. തമിഴ്നാട് ഗൂഡല്ലൂരിലാണ് സംഭവം. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10:45നായിരുന്നു സംഭവം.

പ്രശാന്ത് ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം. കാട്ടാന ആക്രമിച്ച ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഊട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.