ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം

Monday, March 4, 2024

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം.  നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയാണ് മരിച്ചത്. മൃതദ്ദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു.