കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു

Jaihind Webdesk
Thursday, July 14, 2022

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു. ഏഴാം ബ്ലോക്കിലെ ദാമുവാണ് മരിച്ചത്. വീട്ടിന് സമീപത്തെ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമം ഉണ്ടായത്. ദാമുവിന് ഒപ്പം ഉണ്ടായിരുന്ന മറ്റ് നാലുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ബഹളം വെച്ചിട്ടും ആന ദാമുവിനെ വിട്ടുമാറാതെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.  സംഭവസ്ഥലത്ത് തന്നെ ദാമു മരിച്ചു.