മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല; വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ്

Jaihind Webdesk
Saturday, February 10, 2024

വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ് അറിയിച്ചു.  ദൗത്യത്തിനായി നാല് കുംകിയാനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മല കയറിയ ആന വീണ്ടും ജനവാസമേഖലയിലാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെയാണ് മാനന്തവാടിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നടന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ആനയെ മയക്കുവെടിവയ്ക്കാനുള്ള ഉത്തരവിറക്കിയത്. ദൗത്യത്തിന് കർണാടക വനംവകുപ്പും പങ്കാളികളാകും. തുടർന്ന് ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട് ഉൾവനത്തിൽ തുറന്നുവിടാനുമാണ് തീരുമാനം.