വയനാട്ടില്‍ വീടിന്‍റെ മതില്‍ പൊളിച്ചെത്തി കാട്ടാനയുടെ ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു

 

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വീടിന്‍റെ മതില്‍ പൊളിച്ചെത്തിയ കാട്ടാന യുവാവിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ചാലിഗദ്ധ പനച്ചിയിൽ ട്രാക്ടർ ഡ്രൈവറായ അജിയാണ് (47) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആനയാണ് ആക്രമിച്ചത്.

ആനയെ കണ്ട് പേടിച്ചോടിയ അജി മതില്‍ ചാടവേ മുന്നോട്ട് കമിഴ്ന്നുവീഴുകയായിരുന്നു. തൊട്ടുപിന്നാലെ മതില്‍ പൊളിച്ച് പാഞ്ഞെത്തിയ ആന അജിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

Comments (0)
Add Comment