സംസ്ഥാനത്ത് മൂന്നിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണം; രണ്ട് മരണം

Jaihind Webdesk
Friday, May 19, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് മരണം.  കോട്ടയം, കൊല്ലം, ചാലക്കുടി എന്നിവിടങ്ങളിലാണ് കാട്ടുപോത്താക്രമണം ഉണ്ടായത്. കോട്ടയം എരുമേലിയില്‍ പ്രദേശവാസിയായ ചാക്കോച്ചന്‍ പുറത്തേല്‍, കൊല്ലം ഇടമുളയ്ക്കല്‍ കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്. കോട്ടയത്ത് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം കൊല്ലത്തിറങ്ങിയ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി.