കടകളിലേക്ക് പാഞ്ഞുകയറി പന്നിക്കൂട്ടം; ചിതറിയോടി നാട്ടുകാർ: സംഭവം മലപ്പുറത്ത്

 

മലപ്പുറം: കടകളിൽ പകൽ കാട്ടുപന്നികളുടെ ആക്രമണം. പാണ്ടിക്കാട് അരിക്കണ്ടം പാക്കിലാണ് കാട്ടുപന്നികൾ കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞുകയറിയത്. പന്നികളെ പിന്നീട് വെടിവെച്ച് കൊന്നു. രാവിലെ 10:30 നാണ് സംഭവം. 7 കാട്ടുപന്നികളാണ് പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ കടകളിലേക്ക് ഓടിക്കയറിയത്. ഈ സമയം കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കാട്ടുപന്നികളെ കണ്ട് കടകളില്‍ നിന്ന് ഇറങ്ങിയോടി. പന്നിയുടെ ആക്രമണത്തില്‍ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. അരമണിക്കൂറിലധികം സമയം കാട്ടുപന്നികൾ സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി പന്നികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടു. തുടർന്ന് ഷൂട്ടർമാരെത്തി പന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Comments (0)
Add Comment