പാലക്കാട്ട് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Jaihind Webdesk
Friday, March 29, 2024

പാലക്കാട്: പാലക്കാടില്‍ സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴല്‍മന്ദത്ത് വെച്ചാണ് സംഭവം. തത്ത എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ  ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന രാവിലെയായിരുന്നു സംഭവം. വീടിന് പുറകില്‍ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെയാണ് കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീണത്. തുടർന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരത്തിന് ശേഷമാണ് പന്നി തത്തയെ വിട്ടത്.  എന്നാല്‍ കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. സംഭവം നടന്ന ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.