കോട്ടയത്ത് വീടിനുള്ളിൽ ദമ്പതിമാർ ആക്രമിക്കപ്പെട്ട നിലയില്‍; ഭാര്യ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയില്‍

Jaihind News Bureau
Monday, June 1, 2020

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനി മൻസിൽ ഷീബ , സാലി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി , വീടിന്‍റെ പോർച്ചിൽ കിടന്ന കാറും കവർന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.