തിരുവനന്തപുരം: വൈദേകം-നിരാമയ റിസോർട്ട് ബന്ധം നിഷേധിക്കാതെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകത്തിൽ തന്‍റെ ഭാര്യയ്ക്ക് ഓഹരിയുണ്ട്. തെറ്റായ എന്തെങ്കിലും ഭാര്യ ചെയ്തതിന് തെളിവുണ്ടോയെന്നും ഇ.പി. ജയരാജൻ ചോദിച്ചു.
വൈദേകത്തില്‍ ഭാര്യയ്ക്ക് ഓഹരിയുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഓഹരി വില്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയ്ക്ക് നിരാമയയില്‍ ഓഹരിയുണ്ടോയെന്ന് അറിയില്ല. രാജീവ് ചന്ദ്രശേഖറിന്‍റെ കൂടെ ഇരിക്കുന്ന തന്‍റെ ഭാര്യയുടെ പടം മോര്‍ഫ് ചെയ്തതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.