ന്യൂനമര്‍ദ്ദം : ജൂണ്‍ 11 മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

Jaihind Webdesk
Wednesday, June 9, 2021

ബംഗാൾ ഉൾക്കടലില്‍ ജൂണ്‍ 11 ഓടെ  ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കും. 12 ഓടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കാലവര്‍ഷം എത്തിയെങ്കിലും സംസ്ഥാനത്ത് പ്രതീക്ഷിച്ചതുപോലെ മഴ ലഭിച്ചിട്ടില്ല. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാഴികള്‍ക്കും മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് ജൂൺ 10 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ജൂൺ 11 മുതൽ ജൂൺ 13 വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല.

11 മുതല്‍ 13 വരെയുള്ള മഴ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് :

ജൂണ്‍ 11 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂണ്‍ 12 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂണ്‍ 13 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്