സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ദിവസം കൂടി മഴ തുടരും

Jaihind News Bureau
Wednesday, May 28, 2025

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തീരദേശത്തും ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.

അതേ സമയം ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒഡിഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും.