വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം ; തെളിവുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, March 17, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. പല മണ്ഡലങ്ങളിലും ഒരേ വ്യക്തിയെ പലതവണ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. വ്യാജവോട്ടര്‍മാരെ ചേര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദുമ 164-ാം ബൂത്തിലെ കുമാരിക്ക് അഞ്ച് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കി. കഴക്കൂട്ടത്ത് 4506 കള്ളവോട്ട് കണ്ടെത്തി. കൊല്ലം-2535, കൊയിലാണ്ടി 4611,നാദാപുരം 6171, കൂത്തുപറമ്പ് 3521,അമ്പലപ്പുഴ 4750 എന്നിങ്ങനെ വ്യാപകമായി  ക്രമക്കേട് നടത്തിയിരിക്കുകയാണ്.

140 മണ്ഡലങ്ങളിലും വ്യാപകമായി  വ്യാജ വോട്ടർമാരെ ചേർക്കുകയാണ്.  സംസ്ഥാനതലത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടർ ലിസ്‌റ്റ് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്.   ഭരണകക്ഷിയോട് കൂറ് പുലർത്തുന്ന ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.