സിപിഎം ഭരിക്കുന്ന കണ്ണൂരിലെ കണിച്ചാര്‍ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന. പഞ്ചായത്ത് ഓഫിസിലെത്തിയ വിജിലന്‍സ് സംഘം വിവിധ രേഖകള്‍ പരിശോധിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയ ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ പറഞ്ഞു.