ഭാരത് ജോഡോ യാത്രയ്ക്കിടെ തണുത്തുത്തുറഞ്ഞ കാലാവസ്ഥയിലും ടീഷര്‍ട്ട് ധരിക്കുന്നതിന്‍റെ കാരണം തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളില്ലാതെ വിറയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടുമുട്ടിയതാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ യാത്രയ്ക്കിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിരന്തരമായി തന്നോട് ജനങ്ങള്‍ ചോദിക്കുന്നത് വെള്ള ടീഷര്‍ട്ട് ധരിക്കുന്നത് എന്തുകൊണ്ടാണ്, തണുപ്പനുഭവപ്പെടില്ലേയെന്ന്. അതിന്‍റെ കാരണം കേരളത്തിലെ ചൂടുള്ള കാലവസ്ഥയിലൂടെ യാത്ര ആരംഭിച്ചത്. യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചതോടെ ചെറിയ തോതില്‍ തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ കീറിയ വസ്ത്രങ്ങളണിഞ്ഞ തന്‍റെയടുക്കല്‍ വന്നു. അവരെ താന്‍ ചേര്‍ത്തുപിടിച്ചതായും രാഹുല്‍ വെളിപ്പെടുത്തി. അവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളില്ലായിരുന്നു. അന്നാണ് താന്‍ തീരുമാനിച്ചത് തണുത്തു വിറയ്ക്കുന്ന അവസ്ഥയുണ്ടാകുംവരെ ടീഷര്‍ട്ട് മാത്രമേ ധരിക്കൂ എന്ന്’, രാഹുല്‍ ഗാന്ധി വ്യക്തമാക്കി. താന്‍ ആ പെണ്‍കുട്ടികള്‍ക്ക് ഒരു സന്ദേശം കൊടുക്കാന്‍ ആഗ്രഹിക്കുകയാണ്. ‘നിങ്ങള്‍ തണുപ്പനുഭവിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയും തണുപ്പനുഭവിക്കും. തണുത്തു വിറയ്ക്കുമ്പോള്‍ മാത്രമേ സ്വെറ്റര്‍ ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും രാഹുല്‍ വ്യക്തമാക്കി.