ഒടുവില്‍ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ വിവാദമെന്താണ് ഉള്ളതെന്നും എല്ലാം ബിസിനസാണെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ആളെ ഇറക്കി വിട്ട് പണമുണ്ടാക്കുകയാണെന്നാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നല്ല കാര്യങ്ങള്‍ സംസാരിക്കൂ’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വിവാദങ്ങളില്‍ ആടിയുലയുമ്പോഴും ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബില്‍ കയറിയതായി മോഹന്‍ലാല്‍ തന്നെ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രത്തില്‍ നിന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും എമ്പുരാന്‍ മാറും.