മുഴുവന്‍ വാക്സിനും വാങ്ങി വിതരണം ചെയ്യാത്തത് എന്തുകൊണ്ട് ? കേന്ദ്രത്തോട് സുപ്രീം കോടതി

Jaihind Webdesk
Friday, April 30, 2021

Supreme-Court-of-India

ന്യൂഡൽഹി : മുഴുവന്‍ കൊവിഡ് വാക്സിനും വാങ്ങി എന്തുകൊണ്ട് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പൊതുഫണ്ടുപയോഗിച്ചാണ് കമ്പനികള്‍ക്ക് വാക്സിന്‍ നിർമിക്കാനാവശ്യമായ പണം നല്‍കിയത്. അതുകൊണ്ടുതന്നെ വാക്സിന്‍ പൊതു ഉത്പന്നമാണ്. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം പുരോഗമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കൊവിഷീല്‍ഡ് വാക്സിനായി അമേരിക്കയിലില്ലാത്ത വില എന്തിനാണ് ഇന്ത്യക്കാർ നല്‍കേണ്ടിവരുന്നത്. കമ്പനികളല്ല വില തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രം അധികാരം ഉപയോഗിക്കുന്നില്ലെന്നും കോടതി വിർമശിച്ചു. രാജ്യത്തെ നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി പ്രതിരോധ വാക്സിനായി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീം കോടതി ചോദിച്ചു.