എന്തിനാണ് പാവങ്ങളോട് ഈ ക്രൂരത കാണിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശമാരോടൊപ്പം കുറച്ച് നേരം സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സിപിഎമ്മിന്റെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാവുകയാണ്. ഈ വേളയില്‍ എങ്കിലും ആശമാരുടെ പ്രശ്‌നം ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്ന മന്ത്രി വീണാ ജോര്‍ജ്ജ് കേന്ദ്ര മന്ത്രി ജെ.പി നദ്ദ എന്നിവരുടെ കൂടിക്കാഴ്ചയില്‍ എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു. ചര്‍ച്ച വിജയമാണോ പരാജയമാണോ എന്ന് എന്തുക്കൊണ്ടാണ് പറയാത്തത് എന്നും അദ്ദേഹം ആരോപിച്ചു.