മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളത്തിലാണ് സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
പ്രതിപക്ഷനേതാവിന്റെ ഏഴ് ചോദ്യങ്ങള്‍:
1. വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിഷ്‌ക്രിയത്വം കാണിക്കുന്നു?
2. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു?
3. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കാത്ത് എന്തുകൊണ്ട്?
4. എന്‍എച്ച് തകര്‍ന്നിട്ടും എന്തുകൊണ്ടാണ് പരാതിയില്ലാത്തത്?
5. ആശാവര്‍ക്കര്‍മാരെ അപമാനിച്ചതെന്തിന്?
6. ലഹരിയേ പ്രതിരോധിക്കാന്‍ നടപടിയില്ലേ?
7. കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ എന്തു ചെയ്തു?
നിലമ്പൂരുള്‍പ്പടെയുള്ള മലയോര മേഖലയിലെ വന്യ ജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു. ക്ഷേമ നിധി ബോര്‍ഡുകളിലടക്കം വലിയ ബാധ്യതയാണ്. മൂന്ന് പ്രാവശ്യം വൈദ്യുതി ചാര്‍ജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ആശാവര്‍ക്കര്‍മാരോട് ക്രൂരമായി പെരുമാറുന്നുവെന്നും അവര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ വാശി കാണിക്കുകയാണെന്നും വി ഡി സതീശന്‍ തുറന്നടിച്ചു.
അതേ സമയം നിലമ്പൂരിലെ പെട്ടിവിവാദത്തിലും വിഡി സതീശന്‍ പ്രതികരിച്ചു. ആരുടെ വണ്ടി പരിശോധിക്കുന്നതിനും എതിരില്ല. എന്നാല്‍ യുഡിഎഫ് നേതാക്കളുടെ വാഹനങ്ങല്‍ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിക്കുന്നതിലാണ് എതിര്‍പ്പെന്ന് അദ്ദേഹം. യുഡിഎഫ് നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് പരിശോധന തുടര്‍ന്നാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.