ലക്നൗ: ഭാവിയിൽ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്നും ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു. ഉയരുന്നത് ഗുരുതര ആശങ്കയാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ഇതിനുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവും രംഗത്തെത്തിയത്. എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് അഖിലേഷ് ആശങ്ക വെളിപ്പെടുത്തിയത്.
‘‘പ്രശ്നങ്ങൾ പരിഹരിക്കാനാണ് സാങ്കേതികവിദ്യ. എന്നാൽ സാങ്കേതികവിദ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തണം. ഇന്ന്, ലോകമെമ്പാടുമുള്ള നിരവധി തെരഞ്ഞെടുപ്പുകളിൽ ഇവിഎം കൃത്രിമത്വത്തിൻ്റെ സാധ്യതകൾ പ്രകടിപ്പിക്കുകയും ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധർ ഇവിഎം കൃത്രിമത്വത്തിൻ്റെ അപകടത്തെക്കുറിച്ച് തുറന്നെഴുതുകയും ചെയ്യുമ്പോൾ, ഇവിഎമ്മുകൾ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബിജെപി വ്യക്തമാക്കണം. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ഞങ്ങളുടെ ആവശ്യം ഞങ്ങൾ ആവർത്തിക്കുന്നു.’’– അഖിലേഷ് യാദവ് കുറിച്ചു.
‘टेक्नॉलजी’ समस्याओं को दूर करने के लिए होती है, अगर वही मुश्किलों की वजह बन जाए, तो उसका इस्तेमाल बंद कर देना चाहिए।
आज जब विश्व के कई चुनावों में EVM को लेकर गड़बड़ी की आशंका ज़ाहिर की जा रही है और दुनिया के जाने-माने टेक्नोलॉजी एक्सपर्ट्स EVM में हेराफेरी के ख़तरे की ओर… pic.twitter.com/evNAIxP4RG
— Akhilesh Yadav (@yadavakhilesh) June 16, 2024
ഇലോണ്‍ മസ്ക് പറഞ്ഞത്:
നിർമ്മിതബുദ്ധി ഉപയോഗിച്ചോ മനുഷ്യർക്ക് തന്നെയോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകും. ഇവിഎം ഉപേക്ഷിക്കണം.
We should eliminate electronic voting machines. The risk of being hacked by humans or AI, while small, is still too high. https://t.co/PHzJsoXpLh
— Elon Musk (@elonmusk) June 15, 2024
രാഹുല്‍ ഗാന്ധി പറഞ്ഞത്:
ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടും.
EVMs in India are a "black box," and nobody is allowed to scrutinize them.
Serious concerns are being raised about transparency in our electoral process.
Democracy ends up becoming a sham and prone to fraud when institutions lack accountability. https://t.co/nysn5S8DCF pic.twitter.com/7sdTWJXOAb
— Rahul Gandhi (@RahulGandhi) June 16, 2024