നിപ ലക്ഷണമുണ്ടായിട്ടും കോഴിക്കോട് മെഡി.കോളേജിൽ സ്രവം എടുത്തില്ല : പരിശോധിക്കുമെന്ന് മന്ത്രി

Jaihind Webdesk
Sunday, September 5, 2021

കോഴിക്കോട് : നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ, ലക്ഷണം തിരിച്ചറിയാതെ പോയതും സ്രവം എടുക്കാതിരുന്നതും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്നും  കോഴിക്കോട്ടെ സ്യകാര്യ ആശുപിത്രിയില്‍ എത്തിച്ചപ്പോഴാണ് നിപ വൈറസ് ബാധ സംശയിച്ച് ശ്രവം പരിശോധനയ്ക്കയച്ചത്. പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

2018ലെ നിപ മുൻപരിചയമുണ്ടായിട്ടും ഇതു തിരിച്ചറിയാതെ പോയത് എന്തു കൊണ്ടാണെന്നു പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി.