മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരണത്തിന് പിന്നിലാര്..? കേന്ദ്രത്തോട് വിശദീകരണം തേടി ചിദംബരം

Jaihind News Bureau
Monday, March 4, 2019

ഇന്ത്യയുടെ മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് കേന്ദ്രസർക്കാരിനോട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമർശിക്കാതെ സർക്കാർ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു. അവ്യക്ത ധൂരികരിക്കാൻ എൻഡിഎ സർക്കാർ മുൻ കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വ്യോമാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ രംഗത്തെത്തി. സൈന്യവും സർക്കാരും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ അമിത് ഷായുടെ പ്രസ്താവന വരും ദിവസങ്ങളിൽ വിവാദമാവും.