VD SATHEESAN| ‘സര്‍ക്കാര്‍ നീക്കം ആരെ സംരക്ഷിക്കാനാണ്? അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേട്’- വി.ഡി സതീശന്‍

Jaihind News Bureau
Friday, October 3, 2025

ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ വ്യാപകമായ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജി വയ്ക്കണം. 40 വര്‍ഷത്തെ ഗ്യാരണ്ടിയുളളത് എന്തിനാണ് 20 വര്‍ഷമാകുമ്പോഴേക്കും പുതുക്കാന്‍ കൊണ്ടു പോകുന്നതെന്നും ദേവസ്വം ബോര്‍ഡംഗങ്ങളും സര്‍ക്കാരും ചേര്‍ന്ന് അയ്യപ്പന്റെ കിലോ കണക്കിന് സ്വര്‍ണ്ണമാണ് അടിച്ചു മാറ്റിയുരിക്കുന്നതെന്നും അദേഹം പറഞ്ഞു. ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്നും, നടപടിക്രമങ്ങള്‍ ഒന്നും സുതാര്യമല്ലയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ആരെ സംരക്ഷിക്കാനാണ് സത്യങ്ങള്‍ മൂടിക്കെട്ടിയതെന്നും വ്യാപകമായി തട്ടിപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്നും അദ്ദേഹം ചോദിച്ചു. ദേവ്‌സ്വം ബോര്‍ഡ് പ്രസിഡന്റ് ഉടനെ രാജിവെച്ചു പോകേണ്ടതാണ്. ഇതിനെല്ലാം സര്‍ക്കാര്‍ മനപൂര്‍വമായി കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.