എഡിജിപി എം.ആര്‍.അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിക്കൊടുക്കണമെന്ന് ആര്‍ക്കാണിത്ര വാശി… ?

Jaihind News Bureau
Sunday, April 20, 2025

എഡിജിപി എം.ആര്‍.അജിത് കുമാറിന് മെഡല്‍ നേടിക്കൊടുക്കണമെന്ന് ആര്‍ക്കാണിത്ര വാശി… ? ഇക്കാര്യത്തില്‍ ഡിജിപിയുടേയും സര്‍ക്കാരിന്റേയും ശുഷ്‌ക്കാന്തി കാണുമ്പോള്‍ ഇങ്ങനെയൊക്കെ ചോദിക്കേണ്ടിവരും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് ഇദ്ദേഹത്തെ ആറാം തവണയാണ് സംസ്ഥാനം ശുപാര്‍ശ ചെയ്യുന്നത്. ഇത്തവണയും അതു നടക്കുമോ എന്ന് കണ്ടറിയണം. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിച്ചിരുന്നു.

ഡിജിപിയായി അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മെഡല്‍ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.