പാകിസ്ഥാനെതിരെയുള്ള ആക്രമണം അവരെ തുടക്കത്തില്‍ അറിയിച്ചത് കുറ്റകരം; ആരാണ് ഇതിന് അനുമതി നല്‍കിയത്? – രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, May 17, 2025

പാകിസ്ഥാനെതിരെയുള്ള ഇന്ത്യുടെ ആക്രമണം അവരെ തുടക്കത്തില്‍ അറിയിച്ചത് കുറ്റകരമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് കേന്ദ്ര വിദേശകാര്യ മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് ഇതിന് അനുമതി നല്‍കിയത്. ഇതുമൂലം ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്രവിമാനങ്ങള്‍ നഷ്ടമായതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എക്‌സില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വീഡിയോ പങ്ക് വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്നാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.