P V Anvar| പി എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ആരെ പറ്റിക്കാന്‍?; പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യം: പി വി അന്‍വര്‍

Jaihind News Bureau
Saturday, October 25, 2025

പി എം ശ്രീയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആരെ പറ്റിക്കാനാണ് ഒപ്പുവെച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ എസ് എസും – ബിജെപിയുമായി പിണറായി സര്‍ക്കാര്‍ അധാര്‍മ്മികമായ രാഷ്ട്രീയ ബന്ധം ഇപ്പോഴും തുടരുകയാണ്. അതാണ് പി ശ്രീയില്‍ ഒപ്പുവെച്ചതിലൂടെ തെളിഞ്ഞതെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രഹസ്യ ബന്ധം തുടരുകയാണെന്നും അതുകൊണ്ടാണ് ആരുമറിയാതെ പി എം ശ്രീയില്‍ ഒപ്പുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പിണറായിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ പി വി അന്‍വര്‍ പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ,നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫിനെ സഹായിക്കുന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും പി വി അന്‍വര്‍ കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.