ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ, പാകിസ്ഥാന്‍ പ്രേരിത ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നയതന്ത്ര നീക്കത്തിന് തുടക്കമിടുന്നു. മെയ് 23 മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏഴ് സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങളെ പ്രധാന ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് അയക്കും. പാകിസ്ഥാന്‍ പ്രേരിത ഭീകരതയെ ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.
വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ 51 രാഷ്ട്രീയ നേതാക്കളും 8 മുന്‍ അംബാസഡര്‍മാരും അടങ്ങുന്നതാണ് ഏഴ് സംഘങ്ങള്‍. ബിജെപിയുടെ ബൈജയന്ത് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, കോണ്‍ഗ്രസിന്റെ ശശി തരൂര്‍, ഡിഎംകെയുടെ കനിമൊഴി കരുണാനിധി, എന്‍സിപി-എസ്പിയുടെ സുപ്രിയ സുലെ എന്നിവരാണ് സംഘങ്ങളെ നയിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഏകോപിപ്പിക്കുന്ന ഈ പത്തുദിവസത്തെ ദൗത്യത്തില്‍ 32 രാജ്യങ്ങളും ബെല്‍ജിയത്തിലെ ബ്രസല്‍സിലുള്ള യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സംഘങ്ങള്‍ സന്ദര്‍ശിക്കും. ദൗത്യം പ്രഖ്യാപിച്ചതിന് പിന്നാലെ ആരൊക്കെ എവിടേക്കാണ് പോകുന്നതെന്ന പൂര്‍ണ്ണമായ പട്ടിക കേന്ദ്രം പുറത്തുവിട്ടു.
പ്രധാന സംഘങ്ങളും സന്ദര്‍ശിക്കുന്ന രാജ്യങ്ങളും താഴെ പറയുന്നവയാണ്:
സംഘം 1: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, അള്‍ജീരിയ
നേതാവ്: ബൈജയന്ത് പാണ്ഡ എം.പി, ബിജെപി
നിഷികാന്ത് ദുബെ എം.പി, ബിജെപി
ഫാങ്‌നോണ്‍ കൊന്യാക് എം.പി, ബിജെപി
രേഖ ശര്‍മ്മ എം.പി, ബിജെപി
അസദുദ്ദീന്‍ ഒവൈസി എം.പി, എഐഎംഐഎം
സത്നാം സിംഗ് സന്ധു എം.പി, നോമിനേറ്റഡ്
ഗുലാം നബി ആസാദ്
അംബാസഡര്‍ ഹര്‍ഷ് ശൃംഗ്ല
സംഘം 2: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്
നേതാവ്: രവിശങ്കര്‍ പ്രസാദ് എം.പി, ബിജെപി
ദഗ്ഗുബതി പുരന്ദേശ്വരി എം.പി, ടിഡിപി
പ്രിയങ്ക ചതുര്‍വേദി എം.പി, ശിവസേന (യുബിടി)
ഗുലാം അലി ഖതാന എം.പി, നോമിനേറ്റഡ്
അമര്‍ സിംഗ് എം.പി, കോണ്‍ഗ്രസ്
സമിക് ഭട്ടാചാര്യ എം.പി, ബിജെപി
എം.ജെ. അക്ബര്‍
അംബാസഡര്‍ പങ്കജ് ശരണ്‍
സംഘം 3: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍
നേതാവ്: സഞ്ജയ് കുമാര്‍ ഝാ എം.പി, ജെഡിയു
അപരാജിത സാരംഗി എം.പി, ബിജെപി
യൂസഫ് പത്താന്‍ എം.പി, എഐടിസി
ബ്രിജ് ലാല്‍ എം.പി, ബിജെപി
ജോണ്‍ ബ്രിട്ടാസ് എം.പി, സിപിഐ (എം)
പ്രദാന്‍ ബറുവ എം.പി, ബിജെപി
ഹേമാംഗ് ജോഷി എം.പി, ബിജെപി
സല്‍മാന്‍ ഖുര്‍ഷിദ്
അംബാസഡര്‍ മോഹന്‍ കുമാര്‍
സംഘം 4: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – യുഎഇ, ലൈബീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍
നേതാവ്: ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ എം.പി, ശിവസേന
ബന്‍സൂരി സ്വരാജ് എം.പി, ബിജെപി
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഐയുഎംഎല്‍
അതുല്‍ ഗാര്‍ഗ് എം.പി, ബിജെപി
സസ്മിത് പാത്ര എം.പി, ബിജെഡി
മനന്‍ കുമാര്‍ മിശ്ര എം.പി, ബിജെപി
എസ്.എസ്. അലുവാലിയ
അംബാസഡര്‍ സുജന്‍ ചിനോയ്
സംഘം 5: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – യുഎസ്എ, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ
നേതാവ്: ശശി തരൂര്‍ എം.പി, കോണ്‍ഗ്രസ്
ശാംഭവി എം.പി, എല്‍ജെപി (രാം വിലാസ്)
സര്‍ഫറാസ് അഹമ്മദ് എം.പി, ജെഎംഎം
ജി.എം. ഹരീഷ് ബാലയോഗി എം.പി, ടിഡിപി
ശശാങ്ക് മണി ത്രിപാഠി എം.പി, ബിജെപി
ഭുവനേശ്വര്‍ കലിത എം.പി, ബിജെപി
മിലിന്ദ് മുരളി ദേവ്റ എം.പി, ശിവസേന
അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു
തേജസ്വി സൂര്യ എം.പി, ബിജെപി
സംഘം 6: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ
നേതാവ്: കനിമൊഴി കരുണാനിധി എം.പി, ഡിഎംകെ
രാജീവ് റായ് എം.പി, എസ്പി
മിയാന്‍ അല്‍ത്താഫ് അഹമ്മദ് എം.പി, എന്‍സി
ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട എം.പി, ബിജെപി
പ്രേംചന്ദ് ഗുപ്ത എം.പി, ആര്‍ജെഡി
അശോക് കുമാര്‍ മിത്തല്‍ എം.പി, എഎപി
അംബാസഡര്‍ മന്‍ജീവ് എസ്. പുരി
അംബാസഡര്‍ ജാവേദ് അഷ്‌റഫ്
സംഘം 7: സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ – ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക
നേതാവ്: സുപ്രിയ സുലെ എം.പി, എന്‍സിപി (എസ്പി)
രാജീവ് പ്രതാപ് റൂഡി എം.പി, ബിജെപി
വിക്രംജീത് സിംഗ് സാഹ്നി എം.പി, എഎപി
മനീഷ് തിവാരി എം.പി, കോണ്‍ഗ്രസ്
അനുരാഗ് സിംഗ് താക്കൂര്‍ എം.പി, ബിജെപി
ലാവു ശ്രീകൃഷ്ണ ദേവരായലു എം.പി, ടിഡിപി
ആനന്ദ് ശര്‍മ്മ
വി. മുരളീധരന്‍
അംബാസഡര്‍ സയ്യിദ് അക്ബറുദ്ദീന്‍