വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം ഇളകിവീണു; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Jaihind Webdesk
Saturday, May 4, 2024

 

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി. ജയിംസിന്‍റെ വീട് പൊളിച്ചു നീക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്.

പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ചങ്ങനാശേരി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. ജിതന്ദർ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.