മഹാത്മാഗാന്ധി, പെരിയാര്‍, ശ്രീനാരായണ ഗുരു, വൈക്കം സത്യാഗ്രഹികള്‍… നാഗ്പൂര്‍ കാട്ടിത്തരുന്നതല്ല ഇന്ത്യയുടെ വഴി !!

Jaihind News Bureau
Sunday, March 30, 2025

“My heartfelt tributes to Mahatma Gandhi, Periyar, Sree Narayana Guru, and all those who stood unwavering during the Vaikom Satyagraha, fearlessly challenging caste discrimination and untouchability.

Let us renew our commitment to their visionary ideals and strive to uphold the principles they championed – to build a truly just, equitable, and inclusive society.”

ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും നിര്‍ഭയമായി വെല്ലുവിളിച്ച മഹാത്മാഗാന്ധി, തന്തൈ പെരിയാര്‍, ശ്രീനാരായണ ഗുരു, വൈക്കം സത്യാഗ്രഹത്തില്‍ അചഞ്ചലരായി നിലകൊണ്ടവര്‍….. എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍.

അവരുടെ ദര്‍ശനാത്മകമായ ആദര്‍ശങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് പുതുക്കാം, നീതിയുക്തവും, തുല്യവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം രൂപപ്പെടുത്താന്‍ അവരുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കാം –

രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകള്‍ കുറിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‍ എസ്സ് എസ്സിന്റെ കൂടാരത്തിലായിരുന്നു. ഇന്ത്യയില്‍ വര്‍ഗ്ഗീയവിഭജനം തുടരുന്ന ആര്‍ എസ് എസ്സിന്റെ ആസ്ഥാനത്ത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സമകാല ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പ്രതിപക്ഷനേതാവിന്റെ ഈ വാക്കുകള്‍

ഇന്ത്യയില്‍ പലയിടത്തും ഉത്സവകാലമാണ്. ഉഗാദി ആഘോഷവും റംസാനും ഒന്നിച്ചെത്തിയിരിക്കുന്നു. ഈ ഉത്സവ ദിനങ്ങളുടെ ആഹ്‌ളാദം പങ്കിടുന്നതിനടൊപ്പം രാജ്യത്തിന്റെ സമകാലിന അവസ്ഥ കൂടി വെളിപ്പെടുത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ആര്‍ എസ് എസ്സിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ പ്രധാനമന്ത്രി എത്തുന്നതിലുള്ള ആശങ്കയും അദ്ദേഹം ഇതിലൂടെ സൂചിപ്പിക്കുന്നു. ഭരണഘടനയെ നിരന്തരം വെല്ലുവിളിക്കുകയും ജനങ്ങളില്‍ അരക്ഷിതാവസ്ഥ വിതയ്ക്കുകയും ചെയ്യുന്ന സംഘടനയോടുള്ള പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന് ഉള്ള ആശങ്കയെ രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നു ഈ ചുരുങ്ങിയ വാക്കുകളില്‍

നാഗ്പൂരില്‍ പ്രധാനമന്ത്രി ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് പുഷ്പാഞ്ജലി നടത്തി. എന്നാല്‍ രാജ്യം പിന്തുടരേണ്ട പാത അതല്ലെന്നും പ്രതിപക്ഷ നേതാവ് ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു. ആ പാതകള്‍ ആരുടേതാവണം എന്നും അദ്ദേഹം ആ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധി, തന്തൈ പെരിയാര്‍, ശ്രീനാരായണ ഗുരു, വൈക്കം സത്യാഗ്രഹത്തില്‍ അചഞ്ചലരായി നിലകൊണ്ടവര്‍…..രാജ്യത്തിന്റെ മാതൃക ഇവരാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.