V.D SATHEESAN| ‘ ഏത് കോടീശ്വരനെ പറഞ്ഞു പറ്റിച്ചാണ് ദ്വാരപാലക ശില്‍പം വിറ്റത്? ശബരിമല വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നു’; വി.ഡി സതീശന്‍

Jaihind News Bureau
Monday, October 13, 2025

ശബരിമല വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമലയില്‍ നിന്നും കട്ട സ്വര്‍ണം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഏത് കോടീശ്വരനെ പറഞ്ഞു പറ്റിച്ചാണ് ദ്വാരപാലകശില്‍പം വിറ്റതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഇഡി നോട്ടീസ് മറച്ചുവച്ചുവെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി മറച്ചുവച്ചത് എം.എ ബേബി എങ്ങനെ അറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. സമന്‍സ് അയച്ചിരുന്നുവെന്ന് എം.എ ബേബി സ്ഥിരീകരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറയണം. സിപിഎം ബിജെപി ബാന്ധവമുണ്ടെന്ന് വ്യക്തമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സിപിഎമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും വി.ഡി സതീശന്‍ ചാവക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.