കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെവിടെ? ഇരുട്ടില്‍ തപ്പി പോലീസ്

Jaihind Webdesk
Thursday, November 30, 2023

 

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പോലും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. സംശയമുള്ള നൂറിലേറെ പേരുടെ ചിത്രങ്ങളും സിസി ടിവികളും കേന്ദ്രീകരിച്ചുള്ള
അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുട്ടിയെ ആദ്യം കണ്ട എസ്എൻ കോളേജിലെ വിദ്യാർത്ഥിനികളെയും പോലീസ് ചിത്രങ്ങൾ കാണിച്ചെങ്കിലും ഇവർക്കും ആരെയും തിരിച്ചറിയാൻ ആയിട്ടില്ല.