നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്‍റെ പതനം തുടങ്ങും : രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 5, 2021

 

ന്യൂഡല്‍ഹി : നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ലഭിക്കില്ലെന്നു രാഹുല്‍ ഗാന്ധി. ഏതാനും വന്‍കിട വ്യവസായികള്‍ക്കു വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്‍റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. തൊഴിലില്ലായ്മ, പെഗസസ്, വിവാദ കൃഷി നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ലമെന്‍റിലേക്ക്  സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.