വാട്സ്ആപ്പ് നിരോധിക്കണം; കുമളി സ്വദേശിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുമളി സ്വദേശിയാണ് കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് കഴിഞ്ഞ 23-ാം തീയതി  ഹൈക്കോടതിയെ സമീപിച്ചത്. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വാട്സാപ്പ് ഡാറ്റയിൽ കൃത്രിമത്വം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Comments (0)
Add Comment